തോട്ടുകര പാലം നിർമാണം അവസാനഘട്ടത്തിൽ
🟧⬛🟥🟪🟫🟩

19May2020

പടന്ന-പിലിക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള തോട്ടുകര പാലം നിർമാണം അവസാന ഘട്ടത്തിൽ. മൂന്നു സ്പാനുകളിൽ അവസാനത്തേതിന്റെ കോൺക്രീറ്റ് ജോലികൾ കഴിഞ്ഞദിവസം നടന്നു. കോവിഡ് ബാധയെത്തുടർന്ന് നിർത്തിവെച്ചിരുന്ന നിർമാണം മഴയ്ക്കുമുൻപ് പൂർത്തീകരിക്കുന്നതിന് കളക്ടറുടെ പ്രത്യേക അനുമതി വാങ്ങിയിരുന്നു.

മലബാർ പാക്കേജിൽ ഉൾപ്പെടുത്തി എട്ടുകോടിരൂപ ചെലവിലാണ് നിർമാണം നടത്തുന്നത്. നടപ്പാതയടക്കം 11.05 മീറ്റർ വീതിയും 67 മീറ്റർ നീളവുമമാണുള്ളത്. കോൺക്രീറ്റ് ജോലി പൂർത്തിയായാൽ നടപ്പാതയുടെയും അനുബന്ധ റോഡുകളുടെയും നിർമാണം നടത്തും. പാലം പൂർത്തിയാകുന്നതോടെ പടന്നയിൽനിന്ന് എളുപ്പത്തിൽ പിലിക്കോട് വഴി ദേശീയപാതയിലെത്താം.

പാലം പണിക്കായി കെട്ടിയ താത്കാലിക തടയണ മൂലം കഴിഞ്ഞ മഴക്കാലത്ത് പുഴയിലെ ഒഴുക്ക് തടസ്സപ്പെട്ടത് കാന്തിലോട്ട്, കൂവക്കൈ, കൈപ്പാട് ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. തുടർന്ന് തടയണ തുറന്നുവിടേണ്ടിവന്നു. ഇത്തവണ മഴയ്ക്കുമുമ്പുതന്നെ പണി പൂർത്തിയാക്കി തടയണ തുറന്നുവിടാനാണ് തീരുമാനം
🟤🟡🟣🟢🔵⚫
https://chat.whatsapp.com/FvLmF45OUS21X3eJx73Tyq

Shylaja Honourable Minister

കോവിഡ് പ്രതിരോധത്തിലെ കേരള മാതൃക; ബി.ബി.സി.യിൽ അതിഥിയായി മന്ത്രി ശൈലജ
🟥🟥🟥🟥🟥🟥
19 May 2020,

തിരുവനന്തപുരം:കോവിഡ് പ്രതിരോധത്തിൽ കേരളം കൊയ്തെടുത്ത നേട്ടങ്ങൾ ബി.ബി.സി.യുമായി പങ്കുെവച്ച് മന്ത്രി കെ.കെ. ശൈലജ. തിങ്കളാഴ്ച രാത്രി ഒമ്പതിന് ബി.ബി.സി. വേൾഡ് ന്യൂസിലാണ് മന്ത്രി അതിഥിയായത്. അഞ്ചുമിനിറ്റ് നീണ്ട അഭിമുഖം തിരുവനന്തപുരത്തുനിന്ന് ലൈവായി സംപ്രേഷണം ചെയ്യുകയായിരുന്നു.

ചൈനയിലെ വുഹാനിൽ രോഗം റിപ്പോർട്ടുചെയ്തപ്പോൾത്തന്നെ സംസ്ഥാനത്തും പ്രത്യേക കൺട്രോൾ റൂ തുറന്ന് മുന്നൊരുക്കങ്ങൾ നടത്താനായത് നേട്ടമായെന്ന് മന്ത്രി പറഞ്ഞു. രണ്ടാംഘട്ടത്തിൽ രോഗനിർണയത്തിന് പരിശോധനാ സംവിധാനങ്ങളൊരുക്കി. പുറത്തുനിന്നെത്തുന്നവരെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും റോഡുകളിലും നിരീക്ഷിക്കാൻ സംവിധാനം സജ്ജമാക്കി.

രോഗലക്ഷണമുള്ളവരെ പ്രത്യേകം കരുതലിൽ പാർപ്പിച്ചു. സ്രവസാംപിൾ പരിശോധനയ്ക്കയക്കുകയും രോഗം സ്ഥിരീകരിച്ചാൽ ചികിത്സാകേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്യുന്ന രീതിയാണ് സംസ്ഥാനം സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവരെ വീടുകളിൽ നിരീക്ഷിക്കാനടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഗാർഡിയനടക്കമുള്ള അന്തർദേശീയ മാധ്യമങ്ങളും കോവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെ പ്രകീർത്തിച്ചിരുന്നു.
⭕⭕⭕⭕⭕⭕
https://chat.whatsapp.com/FvLmF45OUS21X3eJx73Tyq

CM congratulate

പള്ളികളിലെയും ഈദ്ഗാഹുകളിലെയും നമസ്കാരം ഒഴിവാക്കാൻ തീരുമാനമെടുത്ത അഭിവന്ദ്യരായ എല്ലാ പണ്ഡിതരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു
🔸🔹🔸🔹🔸🔹

തിരുവനന്തപുരം: ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച പെരുന്നാൾ മനസ്കാരം അവരവരുടെ വീടുകളിൽ നടത്താൻ മുസ്ലിം മത പണ്ഡിതരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ധാരണയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സക്കാത്ത് കൊടുക്കാനും സ്വീകരിക്കാനും ആളുകൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് ഒഴിവാക്കണം. സക്കാത്ത് വീടുകളിൽ എത്തിച്ചു നൽകാമെന്ന തീരുമാനമാണ് യോഗത്തിൽ ഉണ്ടായത്.

പെരുന്നാൾ ദിനത്തിലെ കൂട്ടായ പ്രാർഥന ഒഴിവാക്കുന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയ വേദന ഉണ്ടാക്കുന്നതാണ്. എന്നാൽ സമൂഹത്തിന്റെ ഭാവിയെക്കരുതി പള്ളികളിലെയും ഈദ്ഗാഹുകളിലെയും നമസ്കാരം ഒഴിവാക്കാൻ തീരുമാനമെടുത്ത അഭിവന്ദ്യരായ എല്ലാ പണ്ഡിതരെയും അഭിനന്ദിക്കുകയും അവരുടെ സഹകരണത്തിന് നന്ദി പറയുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
◼️◼️◼️◼️◼️◼️

https://chat.whatsapp.com/BB9QaH3T5Ze0JMi4EeQJgk